ഖാസി ബൈഅത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെരിന്തല്‍മണ്ണ : നിയുക്ത ഖാസിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പെരിന്തല്‍മണ്ണ താലൂക്കിലെ മഹല്ല് ഭാരവാഹികള്‍ അര്‍പ്പിക്കുന്ന ബൈഅത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച വൈകീട്ട് ടൗണിലെ ഹനഫി ജുമാ മസ്ജിദ് പരിസരത്തുനിന്ന് ഹൈദരലി ശിഹാബ്തങ്ങളെ സ്വീകരിച്ചാനയിച്ച് ഊട്ടി റോഡിലെ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തിലെത്തിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കെ.കെ.സി.എം. തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, എം.ടി. അബ്ദുള്ള മുസ്ലിയാര് എന്നിവര്‍ പങ്കെടുക്കും. ബൈഅത്തില്‍ പങ്കെടുക്കുന്ന എല്ലാ മഹല്ല് ഭാരവാഹികളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സൈനുദ്ദീന്‍ ഫൈസി, കെ. സെയ്തുട്ടിഹാജി, മൊയ്തീന്‍കുട്ടി ദാരിമി, ശുക്കൂര്‍ മദനി, എന്‍.ടി.സി. മജീദ്, പി.എ. അസീസ് പട്ടിക്കാട്, മുസ്തഫ അശറഫി എന്നിവര്‍ പ്രസംഗിച്ചു.