ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണം - സാദിഖലി ശിഹാബ്തങ്ങള്‍

മലപ്പുറം : സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നതി കൈവരിക്കുമ്പോളും സമൂഹം ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ആത്മീയബോധം നഷ്ടപ്പെട്ട സമൂഹത്തിന് ധാര്‍മികമായി ഉയരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജനസംഘം (എസ്.വൈ.എസ്) ജില്ലാകൗണ്‍സില്‍ ക്യാമ്പില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സാദിഖലി ശിഹാബ്തങ്ങള്‍.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, കുഞ്ഞാണിമുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ഫൈസി, കെ.കെ.എസ് തങ്ങള്‍, മൊയ്തീന്‍ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടിഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ജലീല്‍ഫൈസി പുല്ലങ്കോട്, പി.പി. മുഹമ്മദ്‌ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സാദിഖ്മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.