ബൈതുല്‍ മുഖദ്ദസിന്‍റെ പരിസര ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - റഹ്‍മാനീസ് അസോസിയേഷന്‍

ദുബൈ : മുസ്‍ലിം ലോകത്തിന്‍റെ ആദ്യ ഖിബ്‍ല (നമസ്കാര ദിശ) യും ഒട്ടനവധി ചരിത്ര സംഭവങ്ങളിലെ നാഴികക്കല്ലുമായ ബൈത്തുല്‍ മുഖദ്ദസിന്‍റെ ചുറ്റും ഇപ്പോള്‍ ഇസ്രാഈല്‍ നടത്തുന്ന ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അത്തരം ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ പുരാതന ചരിത്ര പൈതൃക സ്നേഹികളായ മുഴുവനാളുകളും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും യു.എ.ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസിയേഷന്‍ ജനറല്‍ ബോഡി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മസ്ജിദിലെ ടണല്‍ വികസിപ്പിക്കാനെന്ന പേരില്‍ 2007 ല്‍ ഇസ്രാഈല്‍ തുടങ്ങിവെച്ച ഖനനം തദ്ദേശീയരുടെ പ്രതിഷേധം അവഗണിച്ച് ഇപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്‍റെ നേരെ അടിയില്‍ എത്തിയിരിക്കുകയാണ്. ഇത് തീര്‍ച്ചയായും വിശുദ്ധ ഖുദ്സിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്പെ ആരോപണമുയര്‍ന്നിരുന്നു.


അതിന്നിടെ സന്ദര്‍ശക ബോഹുല്യം അസഹ്യമായകുന്നുവെന്നാരോപിച്ച് ഖുദ്സിനെ അവിടെ നിന്നും മക്കയിലേക്കോ മറ്റോ പൊളിച്ച് പണിയണമെന്ന് ജൂത തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ഏറെ ഗൗരവത്തോടെ കാണണമെന്നും ഖുദ്സിനെ തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ ബലപ്പെടുത്തുന്നവയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.


ദുബൈ മലബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അബ്ദുല്‍ ഹകീം ഫൈസി റഹ്‍മാനിയുടെ അധ്യക്ഷതയില്‍ ബഷീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്‍മാനി തിരുവള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. ശിഹാബ് റഹ്‍മാനി കണക്കവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള റഹ്‍മാനികളുടെ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.


മുഖ്യ ഭാരവാഹികള്‍മറ്റു പ്രധാന ഭാരവാഹികള്‍

അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി കന്പളക്കാട് (വര്‍ക്കിംഗ് പ്രസിഡന്‍റ്), അബ്ദുല്ല റഹ്‍മാനി വയനാട്, ബഷീര്‍ റഹ്‍മാനി കുറ്റിപ്പുറം (വൈ.പ്രസിഡന്‍റുമാര്‍ ), ശിഹാബുദ്ദീന്‍ റഹ്‍മാനി ചെന്പശ്ശേരി, റഫീഖ് റഹ്‍മാനി മണ്ണാര്‍ക്കാട് (ജോ. സെക്രട്ടറിമാര്‍ ), അബ്ദുസ്സലാം റഹ്‍മാനി ജീലാനി നഗര്‍ (ഓര്‍ഗ. സെക്ര), ഉബൈദുള്ള റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ )