'സഹചാരി' വിവാഹ ധനസഹായം
എരമംഗലം : എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന യുവതിയുടെ വിവാഹത്തിനായുള്ള ധനസഹായം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.എം. റാഫി ഹുദവി വിതരണം ചെയ്‌തു. ചെയര്‍മാന്‍ പി.പി.എ. ഗഫൂര്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിമോന്‍, സി.കെ.എ.റസാഖ് പുതുപൊന്നാനി, പി.വി.ഇബ്രാഹിം ഖലീല്‍, പി.പി.എം.റഫീഖ്, സി.കെ.റഫീഖ്, വി.എ.ഗഫൂര്‍, ഹനീഫ, സി.പി.എ.റാസിഖ്, ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.