കോടതിയുടെ സംഘ്പരിവാര്‍ ഭാക്ഷ്യം അനുചിതം - SKSSF

കോഴിക്കോട് : രണ്ട് വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് മതം മാറ്റിയെന്ന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിലുപരി നീതിപീഠത്തിലിരുന്ന് സംഘ്പരിവാര്‍ ഭാഷ്യത്തില്‍ ജസ്റ്റിസ് ശങ്കരന്‍ സംസാരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. പ്രണയം നടിച്ച മതപരിവര്‍ത്തനം നടത്തുന്ന പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കോടതി പറഞ്ഞ് വന്നത് പ്രതിപ്പട്ടികയില്‍ മൊത്തം മുസ്‍ലിം സംഘടനകളെ കൊണ്ടുവരാനാണ് ശ്രമം നടത്തിയത്. രണ്ടു സമുദായത്തില്‍ നിന്നും ഒരു പ്രത്യേക സമുദായത്തിലേക്ക് മതം മാറ്റം നടത്തുന്നുണ്ടെന്ന് 1996 മുതല്‍ മുസ്‍ലിം സംഘടനകള്‍ ഇത് തുടരുന്നുണ്ടെന്നും കോടതി പറഞ്ഞത് പക്ഷപാതവും ഒരു സമുദായത്തെ മൊത്തം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ പ്രതിപ്പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ്. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു തീവ്രവാദ സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണതകളുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് അപകടകരമാണ്. കാന്പസ് പ്രണയത്തില്‍ മതം മാറ്റല്‍ നടത്തുന്നത് രക്ഷിതാക്കള്‍ മുസ്‍ലിംകളായിരിക്കുന്പോള്‍ അവരുടെ അവകാശത്തെ കുറിച്ചും അഭിപ്രായപ്പെട്ടു കാണുന്നില്ല. കാന്പസിലും അല്ലാതെയും പ്രണയത്തില്‍ പെട്ട മുസ്‍ലിം കുട്ടികള്‍ ഇതര മതത്തിലേക്ക് മാറുന്നതും ഹിന്ദു കുട്ടികള്‍ പ്രലോഭനങ്ങളാല്‍ കൃസ്തുമതത്തിലേക്ക് മാറുന്നതും വ്യാപകമായിട്ടും അതിനെക്കുറിച്ചൊന്നും കണക്കു നിരത്താന്‍ ബന്ധപ്പെട്ടവര്‍ മിനക്കെടുന്നില്ല. മതപരിവര്‍ത്തനം സ്വമേധയാ നടത്തിയവര്‍ തുടര്‍പഠനത്തിന് കേരളത്തില്‍ രണ്ട് കേന്ദ്രം മാത്രം മുസ്‍ലിംകള്‍ നടത്തുന്പോള്‍ അഞ്ചിലധികം സ്ഥാപനങ്ങളാണ് മതപരിവര്‍ത്തനത്തിന് ഹിന്ദുസമുദായം നടത്തുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയുടെ തികഞ്ഞ അംഗീകാരത്തോടെ നടത്തുന്ന സ്ഥാപനങ്ങളെപ്പോലും സംശയദൃഷ്ടിയോടെയാണ് കോടതി നോക്കിക്കാണുന്നത്. സംഘ്പരിവാറിന്‍റെ കുപ്രചാരണത്തെ ശക്തിപ്പെടുത്താനാണ് കോടതിയുടെ ഇത്തരം പരാമര്‍ശം കാരണമാവുക. ഹൈക്കോടതിയുടെ അഭിപ്രായം പൊക്കിപ്പിടിച്ച് സമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ അവസരം നല്‍കിക്കൂടാ. യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, അലി. കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുല്ല ദാരിമി കൊട്ടില, അയ്യൂബ് കൂളിമാട്, ഷാനവാസ് കണിയാപുരം, സാലിം ഫൈസി കൊളത്തൂര്‍ , റഷീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, കെ.എന്‍ . എസ്. മൗലവി, സ്വിദ്ദീഖ് ഫൈസി വെണ്മണല്‍ , സൈദലവി റഹ്‍മാനി ഗുഡല്ലൂര്‍ , ജവാദ് ബാഖവി കൊല്ലം സംസാരിച്ചു. വര്‍ . സെക്ര. ബഷീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.