അസ്അദിയ്യ കോളെജില്‍ ഹിസ്ബ് ക്ലാസ് ആരംഭിച്ചു.



പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജില്‍ ആരംഭിക്കുന്ന ഹിസ്ബ് ക്ലാസ് ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ , മൊയ്തു മൗലവി മക്കിയാട്, യൂസുഫ് ബാഖവി മൊറയൂര്‍ , ഇ.കെ. അഹ്‍മദ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.