ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി: ഹൈദരലി ശിഹാബ്‌തങ്ങള്‍ ചാന്‍സലര്‍

മലപ്പുറം : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ചാന്‍സലറായി ദാറുല്‍ഹുദാ പ്രസിഡന്റും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളെയും പ്രൊ. ചാന്‍സലറായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ വൈസ്‌പ്രസിഡന്റുമായ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഉന്നതാധികാര സമിതി യോഗത്തിലാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

യോഗത്തില്‍ വൈസ്‌പ്രസിഡന്റുമാരായ എസ്‌.എം. ജിഫ്‌രിതങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, സെക്രട്ടറിമാരായ യു. ശാഫിഹാജി, പ്രൊഫ. ഇ. മുഹമ്മദ്‌, ട്രഷറര്‍ കെ.എം. സെയ്‌തലവിഹാജി, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌തങ്ങള്‍. ഡോ. യു.വി.കെ മുഹമ്മദ്‌, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി, പി.കെ. മുഹമ്മദ്‌ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു