SKSBV അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചു

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2k19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂര്‍, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, പി.ഹസൈനാര്‍ മൗലവി, അസ്‌ലഹ് മുതുവല്ലൂര്‍ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റികള്‍, റെയ്ഞ്ച് കമ്മിറ്റികള്‍ നിലവില്‍ വരേണ്ടതാണ്. കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അപ്‌ഡേറ്റ് 2k19 ന്റെ ഭാഗമായി നിലവില്‍ വരേണ്ട റെയ്ഞ്ച് കമ്മിറ്റികള്‍ നിശ്ചിത സമയത്ത് തന്നെ നിലവില്‍ വരേണ്ടതാണ്. റെയ്ഞ്ച് ഭാരവാഹീ ഫോറം ഓഗസ്റ്റ് ഇരുപതോടുകൂടി ഓഫീസില്‍ എത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി നിര്‍വ്വഹിക്കുന്നു.
- Samastha Kerala Jam-iyyathul Muallimeen