SKJMCC 60-ാം വാര്‍ഷികം; പതിനായിരം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കെ.ടി.മാനു മുസ്‌ലിയാര്‍ നഗറില്‍ കൊല്ലത്ത് വെച്ച് നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മദ്‌റസാ-മഹല്ലുകള്‍ കേന്ദ്രീകരിച്ച് പതിനായിരം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 31-ന് കൊല്ലത്ത് തെക്കന്‍ മേഖലാ സമസ്ത കണ്‍വെന്‍ഷനും ആഗസ്റ്റ് 31ന് മുമ്പായി റെയ്ഞ്ച് ജില്ലാ സംഗമങ്ങളും സെപ്തംബറില്‍ മദ്‌റസാ സമ്മേളനങ്ങളും ഒക്ടോബറില്‍ ഗൃഹസമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കും.

ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷം വഹിച്ചു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, ഹാജി പി.കെ.മുഹമ്മദ്, കാടാമ്പുഴ മൂസ ഹാജി, നാസര്‍ ഫൈസി കൂടത്തായി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഒ.എം.ശരീഫ് ദാരിമി കോട്ടയം, എം.ഹംസ ഹാജി, എം.എസ്. ഹാശിം ബാഖവി ഇടുക്കി, എ.എം. പരീദ് കളമശ്ശേരി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, കെ.എഛ്. കോട്ടപ്പുഴ, എം.സി. സൈദലവി മുസ്‌ലിയാര്‍ നീലഗിരി, എം.എ. ചേളാരി, പി.എ. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, മഹ്ബൂബ് മാളിയേക്കല്‍, റഹീം ചുഴലി, ഇ.കെ.എം. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എം. അബ്ദുസ്വമദ് ദാരിമി, കെ.എ. റശീദ് ഫൈസി വെള്ളായിക്കോട്, ഇസ്മാഈല്‍ അരിമ്പ്ര, എം.എ. ഖാദിര്‍ വെളിമുക്ക് സംസാരിച്ചു. വര്‍കിങ് കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും പി.ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen