മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു

മഞ്ചേരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു. നഗരമധ്യത്തില്‍ പഴയ ബസ്റ്റാന്റിന് സമീപം വിലക്കുവാങ്ങിയ 22 സെന്റ് സ്ഥലത്താണ് ബഹുമുഖ പദ്ധതികളോടെയാണ്‌ സെന്റര്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തിക്കുവേണ്ടി കുറ്റിയടിക്കല്‍ കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍മാരായ ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എം.പി.എം ഹസ്സന്‍ ഷരീഫ് കുരിക്കള്‍, സമസ്ത താലൂക്ക് സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി, എഞ്ചിനീയര്‍ പി.മാമുക്കോയ ഹാജി, റഹ്മാന്‍ മൗലവി പയ്യനാട്, ജലീല്‍ ഫൈസി അരിമ്പ്ര, അബു ഹാജി രാമപുരം, ഇസ്ഹാഖ് ഹാജി ആലുംകുന്ന്, സാലിം ഹാജി വള്ളുവമ്പ്രം, കബീര്‍ ആലുംകുന്ന്, ബാവ തടപ്പറമ്പ്, കൊടുവണ്ടി അബ്ദുറഹ്മാന്‍ ഹാജി തടപ്പറമ്പ്, മൊയ്തീന്‍ പയ്യനാട്, കുഞ്ഞാപ്പ പയ്യനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

-
- Samasthalayam Chelari