ട്രന്റ് പ്രീ സ്കൂളിന് അന്തമാനിൽ തുടക്കം കുറിച്ചു

പോർട്ട് ബ്ലെയർ: അന്തമാൻ: എസ്. കെ. എസ്. എസ്. എഫ്. ട്രന്റ് പ്രീ സ്കൂളിന്റെ 68 മത് ബ്രാഞ്ച് അന്തമാൻ നിക്കോബാർ ദീപ് സമൂഹങ്ങളിലെ, സൗത്ത് അന്തമാനിലെ സ്റ്റുവർട്ട് ഗഞ്ചിൽ പ്രവർത്തമാരംഭിച്ചു. അന്തമാൻ സമസ്താലയത്തിൽ നടന്ന പരിപാടിയിൽ അന്തമാൻ ഡെപ്യൂട്ടി കമീഷണർ ഉദ്ധിത് പ്രകാശ് റായ് ഉൽഘാടനം ചെയ്തു. അൽഹാജ് സുലൈമാൻ ഫൈസി (പ്രസിഡണ്ട് സമസ്ത അന്തമാൻ) അദ്ധ്യക്ഷനായി. യൂസുഫ് ഖാസിമി (ട്രഷറർ, സമസ്ത അന്തമാൻ) ഒ. ബഷീർ (പ്രസിഡണ്ട്, മണ്ണാർക്കാട് ഗ്രാമ പഞ്ചായത്ത്) ഉമറലി തങ്ങൾ ഹുദവി (വൈസ് പ്രസിഡണ്ട്, അന്തമാൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, കെ. എം. ഹനീഫ് (പ്രസിഡണ്ട്, അന്തമാൻ മഹല്ല് ജമാഅത്) കുഞ്ഞമ്മത് സേഠ് പങ്കെടുത്തു. ഡോ. ടി. എ. മജീദ് ടീച്ചേഴ്സ് ട്രൈനിംങ്ങിന് നേതൃത്വം നൽകി. മുഫത്തിശ് റസാഖ് ഫൈസി നാലകത്ത് പ്രവർത്തനങ്ങൾ ഏകോപിച്ചു.


അന്തമാനിൽ തുടങ്ങുന്ന ട്രന്റ് പ്രീ സ്കൂളിന്റെ ഉൽഘാടന കർമ്മം അന്തമാൻ ഡെപ്യൂട്ടി കമീഷണർ ഉദ്ധിത് പ്രകാശ് റായ് ഉൽഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE