SKSSF പ്രവാസി സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രവാസി വിംഗിന്റെ കുടുംബ സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ സംവിധാനിക്കുന്നു. ജൂലൈ പത്തിന് അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിലാണ് പരിപാടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വേദിയൊരുക്കുന്നത്. സ്ത്രീകൾക്ക് കൂടി സൗകര്യമൊരുക്കുന്ന പരിപാടിയിൽ പ്രവാസികൾ നേരിടുന്ന കുടുംബ പ്രശ്നങ്ങൾ, പരിഹാരങ്ങൾ തുടങ്ങിയ ചർച്ച ചെയ്യും. ലീവിന് നാട്ടിലെത്തിയവർക്കും കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന പരിപാടി വൈകിട്ട് 5 മണിക്ക് സമാപിക്കും.
- SKSSF STATE COMMITTEE