അറബി ഭാഷാ പഠന പരിപോഷണം ലക്ഷ്യമാക്കി പതിഞ്ച് കൃതികള്‍ പ്രകാശിതമായി

മലപ്പുറം : അറബി ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന പതിനഞ്ച് അറബി രചനകള്‍ പ്രകാശിതമായി. പരമ്പരാഗത പാഠ്യ ഗ്രന്ഥങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതികള്‍ കോഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജസ് ആണ് പ്രസിദ്ധീകരിക്കുന്നത്. അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പള്ളി ദര്‍സ് പഠിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കൃതികള്‍ സംവിധാനിച്ചിരിക്കുന്നത്. അറബി വ്യാകരണം, സാഹിത്യം, ഫങ്ഷണല്‍ അറബിക് എന്നീ വിഷയങ്ങളിലുള്ളതാണ് കൃതികള്‍.

പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രചനകള്‍ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കൃതികളെ പരിചയപ്പെടുത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ ലത്തീഫ് ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം സംസാരിച്ചു.


ഫോട്ടോ: കോഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജസ് പ്രസിദ്ധീകരിച്ച രചനകളുടെ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
- JAMIA NOORIYA PATTIKKAD