SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

ട്രൈസനേറിയം മീറ്റുകളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 21 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് തൃശൂർ ജില്ലയിലെ പാലപ്പിള്ളി ദാറുതഖ് വ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും. ജൂലൈ 22 തിരുവനന്തപുരം, 26 ന് പാലക്കാട്, 27 ന് വയനാട്, 28 ന് എറണാംകുളം, കോഴിക്കോട്, 31 ന് ഇടുക്കി, ആലപ്പുഴ, മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കണ്ണൂർ, കാസർഗോഡ്, ദക്ഷിണ കന്നഡ ആഗസ്റ്റ് 2 കോട്ടയം എന്നീ ജില്ലകളിലും ട്രൈസനേറിയം മീറ്റ് നടക്കും.


- SKSSF STATE COMMITTEE