SKSSF കാമ്പസ് വിംഗിന് പുതിയ നേതൃത്വം

മലപ്പുറം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് ഇനി പുതിയ നേതൃത്വം. കൊണ്ടോട്ടി നീറാട് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് 2019 - 20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ സമിതി പ്രഖ്യാപനം നിർവഹിച്ചു. സത്താർ പന്തല്ലൂർ, ആസിഫ് ദാരിമി പുളിക്കൽ, ഡോ. ഖൈയൂം കടമ്പോട്, ജൗഹർ കാവനൂർ, ഇസ്ഹാഖ് ഖിളർ, സിറാജ് ഇരിങ്ങല്ലൂർ, അനീസ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഭാരവാഹികൾ: ചെയർമാൻ - അബ്ദുൽ റഷീദ് (ഗവ: എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം), സീനിയർ വൈസ് ചെയർമാൻ - ജംഷീർ (അമർനാഥ് ബി എഡ് കോളേജ് കാരയ്ക്കൽ), വൈസ് ചെയർമാൻമാർ - ആദിൽ അബ്ദുല്ല(ഡി എം മെഡിക്കൽ കോളേജ് വയനാട്), മുഹന്നദ്(ഗവ: ലോ കോളേജ് തൃശൂർ), മുനീർ (ഗവൺമെന്റ് കോളേജ് മലപ്പുറം), ജനറൽ കൺവീനർ - മുഹമ്മദ് ഷഹരി (എം ഇ എ എഞ്ചിനിയിറിംഗ് കോളേജ് പെരിന്തൽമണ്ണ), വർക്കിങ് കൺവീനർ - അബ്ദുൽ ബാസിത്ത് (എസ് യു എം ബിഎഡ് കോളേജ് കണ്ണൂർ), ജോയിന്റ് കൺവീനർമാർ - അസ്ഹർ യാസീൻ (ഗവ: എഞ്ചീനിയറിംഗ് കോളേജ് കോഴിക്കോട്), അബ്ദുൽ ബാസിത്ത് (മഅ്ദിൻ - പോളിടെക്നിക്ക് മലപ്പുറം), സഹൽ അബ്ദുൽ സലാം(ഹോളി ഗ്രേസ് അക്കാദമി മാള), ട്രഷറർ മുഹമ്മദ് യാസീൻ (ഗവ: എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി), എസ്. ഐ. ടി കോർഡിനേറ്റർ - ആഷിഖ്(ഫറൂഖ് കോളേജ് കോഴിക്കോട്), നാഷണൽ കോർഡിനേറ്റർമാർ - ഷാഫി (ഹൈദരാബാദ് യൂണിവേഴ്സിറ്റി), അമീൻ ( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), ലക്ഷദ്വീപ് കോർഡിനേറ്റർ - യാസർ( ഇ. എം. ഇ. എ കൊണ്ടോട്ടി), അലൂമിനി കോർഡിനേറ്റർ - മുഹമ്മദ് ഫാരിസ് (ജ്യോതി എഞ്ചിനിയറിംഗ് കോളേജ് തൃശൂർ), മീഡിയ കോർഡിനേറ്റർ - അബ് ഷാർ(എം ഇ എ എഞ്ചിനിയറിംഗ് കോളേജ് മലപ്പുറം).


CHAIRMAN


CONVENOR


TREASURER
- SKSSF STATE COMMITTEE