സ്വാതന്ത്ര്യ ദിനത്തിൽ SKSSF 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും

കോഴിക്കോട്: ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ ഫ്രീഡം സ്ക്വയർ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയിൽ മത ജാതി വ്യത്യാസങ്ങൾക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്രദിനത്തിൽ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.

വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കാൻ അവബോധം വളർത്തുക കൂടി ഫ്രീഡം സ്ക്വയർ ലക്ഷ്യമാക്കുന്നുണ്ട്. വിദ്യാർത്ഥി - യുവജനങ്ങൾക്കൊപ്പം ബഹു ജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലാ കേന്ദ്രങ്ങൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ സംഘടനാ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലെ തെരുഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിലും വൈകിട്ട് 4 മണിക്ക് എകീകൃത സ്വഭാവത്തിൽ പരിപാടി നടക്കും. സംഘടനാ പ്രതിനിധികളുടെ പ്രമേയ പ്രഭാഷണങ്ങളോടൊപ്പം വിവിധ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
- SKSSF STATE COMMITTEE