സയ്യിദ് ഫത്ഹുള്ള മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അമേനി ഖാസി സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി. ത്വലബാ വിംഗ് ലക്ഷദീപ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സെൻററിൽ വെച്ചാണ് സ്വീകരണം നൽകിയത്. സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ സ്വീകരണ യോഗമാണ് ഇത്. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു.

സമുദായ നന്മക്കായി ഇനിയും പ്രവർത്തിക്കുമെന്നും സമസ്തയുടെ പ്രവർത്തനങ്ങൾക്ക് എന്നും കരുത്ത് പകരാൻ ശ്രമിക്കുമെന്നും സ്വീകരണത്തിനുള്ള മറുപടിയായി അനുഗ്രഹ ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. SKSSF സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ SKIMVB സെക്രട്ടറി ഡോക്ടർ N. A. M. അബ്ദുൽ ഖാദർ സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ പാണക്കാട്, സിറാജുദ്ദീൻ നിസാമി, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം എന്നിവർ സംസാരിച്ചു. കാജാ റഹ്മാൻ ദാരിമി സ്വാഗതവും അബ്ദു റഹീം നന്ദിയും പറഞ്ഞു


- shamkappad