അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പ്രകാശനം ചെയ്തു

ചേളാരി: അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കെ. കെ. എസ് തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ഒ. കെ. എം കുട്ടി ഉമരി, റഷീദ് കമ്പളക്കാട്, നവാസ് ഓമശ്ശേരി, അഹമ്മദ് ഫൈസി കക്കാട്, കബീർ ഫൈസി ചെമ്മാട്, ശിയാസ് അഹമ്മദ് ഹുദവി, മജീദ് പറവണ്ണ, ജാഫർ ദാരിമി വാണിമേൽ, സ്വദഖത്തുള്ള ഹസനി സംബസിച്ചു അസ്മി സംസ്ഥാന ജനറൽ സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി റഹീം ചുഴലി നന്ദിയും പറഞ്ഞു. യു. കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള നുഹിബ്ബുൽ അറബി, ഹലാവത്തുൽ അറബിയ്യ, അമൃത കൈരളി, വിംഗ്സ് ഓഫ് വാല്യൂസ് എന്നീ പേരുകളിലുള്ള 13 പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്.


ഫോട്ടോ: അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു.
- ASMI KERALA