തലക്കശ്ശേരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ പ്രാഥമിക പഠനത്തിനു ശേഷം തൃശൂര്‍ ജില്ലയിലെ കടലായി ജുമാ മസ്ജിദില്‍ ഇ. കെ. ഹൈദര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും ഒമ്പത് വര്‍ഷത്തെ ദര്‍സ് പഠനത്തിനു ശേഷം 1993-ല്‍ കടലായി അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന് അധ്യാപനജീവിതം ആരംഭിക്കുകയും ചെയ്തു. 1995-ല്‍ തൃശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂര്‍ മേഖല എസ്. കെ. എസ്. എസ്. എഫ് പ്രസിഡണ്ടായും 1997-ല്‍ വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ദാറുസ്സലാം മദ്‌റസ, നെടുമ്പറമ്പ് മാണിയങ്കാവ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 1998 മുതല്‍ 28 വര്‍ഷമായി മൂന്നാക്കലില്‍ ഇമാമും സ്വദ്ര്‍ മുഅല്ലിമുമായി ജോലിയില്‍ തുടര്‍ന്നുവരുന്നു. റെയ്ഞ്ച് സെക്രട്ടറി, വളാഞ്ചേരി മേഖല കണ്‍വീനര്‍, സുപ്രഭാതം കോഡിനേറ്റര്‍, എടയൂര്‍ പഞ്ചായത്ത് എസ്. എം. എഫ്. സെക്രട്ടറി, തലക്കശ്ശേരി യൂണിറ്റ് എസ്. വൈ. എസ്. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലപ്പുറം വെസ്റ്റ് ജില്ലാ എസ്. കെ. എസ്. ബി. വി. പ്രഥമ ചെയര്‍മാന്‍, തദ്‌രീബ് ആര്‍. പി, എസ്. എം. എഫ്. മലപ്പുറം ജില്ല ഓര്‍ഗനൈസര്‍, കുറ്റിപ്പുറം മേഖല എസ്. എം. എഫ്. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മലപ്പുറം വെസ്റ്റ് ജില്ലാ മാതൃകാ മുഅല്ലിം അവാര്‍ഡ്, കെ. ടി. മാനു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.
- Samastha Kerala Jam-iyyathul Muallimeen