30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9955 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9955 ആയി. ബദരിയ്യ മദ്‌റസ - ശാന്തിഗുഡ്ഡെ, ഉത്തിഹാദുല്‍ ഇസ്‌ലാമിയ്യ മദ്‌റസത്തുല്‍ അസ്ഹരിയ്യ - കൊളവൂര്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - അജ്ജിനഡ്ക്ക, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പെരിബൈല്‍, ശംസുല്‍ ഉലമാ എജ്യുക്കേഷണല്‍ സെന്റര്‍ - സതികല്ലു, നൂറുല്‍ ഹുദാ മദ്‌റസ - ജാറത്തര്‍, അല്‍ മദ്‌റസത്ത് സൈത് ബിന്‍ സാബിത്ത് - മഫത്ത്‌ലാല്‍, തദ്‌രീസുല്‍ ഖുര്‍ആന്‍ മദ്‌റസ - പനകജെ, തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ - മുഞ്ചിത്തില്ലു (ദക്ഷിണ കന്നഡ), അലിഫ് സ്റ്റഡി സെന്റര്‍ - നോബോ നഗര്‍ (ബാംഗ്ലൂര്‍), മദ്‌റസത്തുല്‍ ബദരിയ്യ (മൈസൂര്‍), രിഫാഇയ്യ മദ്‌റസ - സിറന്തടുക്ക, ഗസ്സാലി മദ്‌റസ - നൂഞ്ഞില, മദ്‌റസത്തുല്‍ അല്‍ഫതഹ് - കൈനോത്ത് (കാസര്‍ഗോഡ്), ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്‌റസ - പറമ്പില്‍ കടവ് (കോഴിക്കോട്), അല്‍മദ്‌റസത്തുല്‍ ഫാത്വിമിയ്യ - പുളിക്കല്‍ പറമ്പ്, ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്‌റസ - വെളുവങ്ങാട് തറിപ്പടി, നഹ്ജുല്‍ ഫലാഹ് ബ്രാഞ്ച് മദ്‌റസ - പനഞ്ചോല, താണാപ്പാടം മുഹമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ മദ്‌റസ - വെളിയങ്കോട് (മലപ്പുറം), അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ - കൊമ്പം, ഇര്‍ശാദുല്‍ അനാം മദ്‌റസ - പുലാശ്ശേരി, ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ - കോരംപുള്ളി, ജന്നത്തുല്‍ ഉലൂം മദ്‌റസ - മുന്‍സിഫ് ചള്ള, പള്ളം പള്ളി മദ്‌റസ (പാലക്കാട്), ദാറുല്‍ ഉലൂം മദ്‌റസ - മണക്കാട് വയല്‍, (കൊല്ലം), മദ്‌റസത്തുല്‍ ഹൈദ്രോസിയ്യ - പുന്നപ്ര (ആലപ്പുഴ), അല്‍മദ്‌റസത്തുല്‍ ബദരിയ്യ - കുണ്ടുന്തറ (എറണാകുളം), അല്‍ഫലാഹ് മദ്‌റസ - വള്ളക്കടവ് (തിരുവനന്തപുരം), നൂറുല്‍ ഹുദാ മദ്‌റസ - റഹീമ റാസ് തനൂറ, മദ്‌റസതു ജുവാസാ - ഹുഫൂഫ് അല്‍അഹ്‌സ (സഊദി അറേബ്യ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

വഖഫ് സ്ഥാപനങ്ങളില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് വിഭാഗം നടത്തുന്ന പരിശോധനകളില്‍ നിന്നും മത സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന് പ്രമേയം മൂലം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വഖഫ് ട്രൈബൂണല്‍ അംഗമായി സമസ്തയുടെ പ്രതിനിധിയെ ഉടന്‍ നിയമിക്കാന്‍ വഖഫ് മന്ത്രിയോട് യോഗം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തെ തുടര്‍ന്ന് സമസ്ത വയനാട് ജില്ലാ ഘടകം നിര്‍മിക്കുന്ന സമസ്ത ഭവന പദ്ധതി വിജയിപ്പിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari