SKSSF ട്രൈസനേറിയം; ദേശീയ സംഗമങ്ങൾക്ക് തുടക്കമായി
കൽക്കത്ത: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങൾക്ക് തുടക്കമായി. ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുൽ ഹുദാ കാമ്പസിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ കെ. ടി ഹുദവി ആമുഖഭാഷണം നടത്തി. സൗദി അശഖ്റ യൂണിവേഴ്സറ്റി ഇംഗ്ലീഷ് വിഭാഗം പ്രഫസർ അബ്ദു റഊഫ് ഹുദവി അഞ്ചച്ചവിടി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ എസ്. എം. എഫ് വർക്കിംഗ് സെക്രട്ടറി യു. ശാഫി ഹാജി, ട്രഷറർ കെ. എം. സൈദലവി ഹാജി, ദാറുൽ ഹുദാ സെക്രട്ടറി ഡോ. യു. വി. കെ മുഹമ്മദ്, ശാവലി ആന്ധ്രപ്രദേശ്, ഹാദിയ സി. എസ്. ഇ ഡയറക്ടർ അബൂബക്കർ ഹുദവി, സനാഉല്ല അംജദി, ആഫ് താബ് ഹുദവി കൊൽക്കത്ത, നിഹാൽ ഹുദവി ബീഹാർ, സുഹൈൽ മുണ്ടേൽ ജാർക്കണ്ട്, ഹാദിയ സെക്രട്ടറി റഫീഖ് ഹുദവി കാട്ടുമുണ്ട, ഉമർ ഫാറൂഖ് കരിപ്പൂർ, അൻവർ സാദത്ത് കരിങ്കല്ലത്താണി, സ്വാദിഖ് ഹുദവി മണലായ, സത്യധാര എഡിറ്റർ അബ്ദുസമദ് റഹ് മാനി എന്നിവർ സംസാരിച്ചു. സിദ്ദീഖുൽ അക്ബർ ഹുദവി സ്വാഗതവും ബംഗാൾ എസ്. കെ. എസ്. എസ്. എഫ് കോഡിനേറ്റർ നാഫി ഹുദവി നന്ദിയും പറഞ്ഞു.
ചാപ്റ്റർ കോൺഫറൻസുകൾക്ക് ശേഷം ഓഗസ്റ്റ് 30, 31 തിയ്യതികളിൽ ഡൽഹിയിൽ എസ് കെ എസ് എസ് എഫ് നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ് നടക്കും.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് ചാപ്റ്റർ കോൺഫറൻസുകളുടെ ദേശിയ തല ഉദ്ഘാടനം കൽക്കത്തയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കുന്നു
- SKSSF STATE COMMITTEE