- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
അസാസ് കരിക്കുലം മാതൃകാപരമെന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്
തൃശൂര്‍: എം ഐ സിയുടെ കീഴിലുള്ള അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (അസാസ്) വിഭാവനം ചെയ്യുന്ന കരിക്കുലം മാതൃകാപരമെന്ന് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്. ഇസ്ലാമിക മത പഠനത്തടൊപ്പം സംസ്കൃതത്തില്‍ വ്യാകരണ തലം മുതല്‍ തത്വചിന്ത, ഉപനിഷത്ത് അടക്കവും സുറിയാനി ഭാഷയിലും ഉറുദു ഭാഷയിലുമുള്ള പ്രാവീണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാസിന്റെ പാഠ്യപദ്ധതി മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് അഭിപ്രായപ്പെട്ടു. തൃശൂര്‍ എം ഐ സി യുടെ കീഴിലുള്ള അസാസിന്റെ നാലാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur