SKJMCC അറുപതാം വാര്‍ഷികം; കേരളത്തിന് പുറത്ത് അറുപത് സമ്മേളനങ്ങള്‍
തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ചിക്മഗളുരു, ദക്ഷിണ കന്നഡ, കൊടക്, ബാംഗ്ലൂര്‍, നീലഗിരി, കോയമ്പത്തൂര്‍, അന്തമാന്‍ ദ്വീപ്, ലക്ഷദ്വീപ്, മഹാരാഷ്ട്ര തുടങ്ങി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമായി അറുപത് ഉപസമ്മേളനം നടത്തുവാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം പ്രചരണ സമിതി തീരുമാനിച്ചു.
കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം. എ. ചേളാരി, അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി. അബൂബക്കര്‍ ചേളാരി, ജാബിര്‍ ഹുദവി, പി. ഹസ്സന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ് സംസാരിച്ചു. കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും പി. ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen