എസ്. കെ. ജെ. എം. 60-ാം വാര്‍ഷികം; ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടത്തും

തേഞ്ഞിപ്പലം: 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27-29 തിയ്യതികളില്‍ കൊല്ലത്ത് കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വിളംബരമായി സമസ്തയുടെ മുഴുവന്‍ കീഴ്ഘടകങ്ങളുടെയും റെയ്ഞ്ച്, പഞ്ചായത്ത്, മണ്ഡലം, മേഖലാ, ജില്ലാ ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലകള്‍ തോറും ഈ മാസം 28 മുതല്‍ ഓഗസ്റ്റ് 5 വരെ സമസ്ത ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷനുകളില്‍ സ്റ്റേറ്റ് നേതാക്കള്‍ പങ്കെടുക്കും.

ദക്ഷിണ കന്നഡ, നീലഗിരി - കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കാസര്‍ഗോഡ് - കെ. ടി. ഹുസൈന്‍ കുട്ടി മൗലവി, കണ്ണൂര്‍ - സത്താര്‍ പന്തല്ലൂര്‍, വയനാട് - കെ. എഛ്. കോട്ടപ്പുഴ, മലപ്പുറം ഈസ്റ്റ് - കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, മലപ്പുറം വെസ്റ്റ് - അബ്ദുല്‍ ഹമീദ് ഫൈസി അമ്പലകട്ടവ്, കോഴിക്കോട് - അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, തൃശൂര്‍ - മുഹമ്മദലി ഫൈസി പാലക്കാട്, പാലക്കാട് - ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എറണാകുളം - ഇല്‍യാസ് ഫൈസി, കോട്ടയം - ഹാശിം ബാഖവി, ആലപ്പുഴ, കൊല്ലം - ശരീഫ് ദാരിമി കോട്ടയം, തിരുവനന്തപുരം - പി. കെ. മുഹമ്മദ് ഹാജി, കാടാമ്പുഴ മൂസ ഹാജി, ഇസ്മാഈല്‍ ഫൈസി എറണാകുളം എന്നിവരും എസ്. കെ. ജെ. എം. സി. സി. ഭാരവാഹികളും കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.

സ്വാഗതസംഘം പ്രചരണ സമിതി 20-ന്
എസ്. കെ. ജെ. എം. സി. സി. അറുപതാം വാര്‍ഷിക സമ്മേളന സ്വാഗതസംഘത്തിന്റെ പ്ലാനിങ് സെല്ലും, പ്രചരണ സമിതിയും 20-07-19ന് രാവിലെ 11 മണിക്ക് ചേളാരി സമസ്ത ഓഫീസില്‍ ചേരുമെന്നും സമിതി അംഗങ്ങള്‍ പങ്കെടുക്കണമെന്നും ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen