പ്രൗഢ ഗംഭീരമായി അസാസ് ജ്ഞാന വിരുന്ന്

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിക് ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി (അസാസ്) ന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം ഐ സി) തൃശൂര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന വാര്‍ഷിക ജ്ഞാന വിരുന്ന് പ്രൗഢഗംഭീരമായി പര്യവസാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അസാസ് പ്രിന്‍സിപ്പാള്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. പുറംനട്ടുകര മഠം പ്രസിഡന്റ് ശ്രീ സദ്ഭവാനന്ദ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്റ്റ്യന്‍ചെയര്‍ ചെയര്‍മാന്‍ ഫാ. പോള്‍ പുളിക്കന്‍ എന്നിവര്‍ വിശിഷ്ഠാതിത്ഥികളായി. അല്‍ഷിഫാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം അസാസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ലോഗിന്‍ കര്‍മ്മം നിര്‍വ്വഹിച്ചു. എം ഐ സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് പി എസ് മുഹമ്മദ് കുട്ടി ബാഖവി അസാസ് പ്രോമോ വീഡിയോ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. അസാസ് സംസ്‌കൃത അധ്യാപകന്‍ യതീന്ദ്രന്‍ മാസ്റ്റര്‍, സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എം ഡി പ്രതാപ് വര്‍ക്കി, എം ഐ സി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ എ വി മൊയ്തൂട്ടി ഹാജി, എം ഐ സി തൃശൂര്‍ യൂണിറ്റ് പ്രസിഡന്റ് എ എ സൈനുദ്ദീന്‍ ഹാജി, അസാസ് കണ്‍വീനര്‍ സി എ മുഹമ്മദ് ഹനീഫ, എവി അബൂബക്കര്‍ ഖാസിമി എടക്കഴിയൂര്‍ എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മെഹ്‌റൂഫ് വാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം ഐ സി കേന്ദ്ര ജനറല്‍ സെക്രട്ടറി കെ എസ് എം ബഷീര്‍ ഹാജി സ്വാഗതവും അസാസ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur