അന്തമാൻ - മലയാളീ കോൺഫറൻസ് ജൂലൈ 20ന് മഞ്ചേരിയിൽ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് മഞ്ചേരിയിൽ അന്തമാൻ - മലയാളി കോൺഫറൻസ് നടത്തും. മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന മലബാർ ഹിസ്റ്ററ്റി കോൺഗ്രസിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ അന്തമാനിലേയും കേരളത്തിലേയും പിൻമുറക്കാരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അന്തമാനിൽ നിന്ന് പുറപ്പെടുന്ന സംഘത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. എസ് കെ എസ് എസ് എഫ് അന്തമാൻ സംസ്ഥാന ഘടകം മുഖേന രജിസ്ട്രേഷൻ ഊർജ്ജിതമായിട്ടുണ്ട്. പ്രതിനിധി സംഗമം, ചരിത്ര സെമിനാർ, സാംസ്കാരിക സദസ്സ്, വിദ്യാഭ്യാസ ചർച്ച, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയുള്ള സന്ദർശനം തുടങ്ങിയവ നടക്കും. ചരിത്ര വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി സംവിധാനിച്ചിരിക്കുന്നത്.
- SKSSF STATE COMMITTEE