സമ്മേളന പ്രമേയ പ്രഭാഷകര്‍ക്കുള്ള കോച്ചിങ് ക്ലാസ്, മുഅല്ലിം അദാലത്ത്, പെന്‍ഷനേഴ്‌സ് സംഗമം, റെയ്ഞ്ച്, ജില്ലാതല സ്വാഗതസംഘ രൂപീകരണം, തിസീസ് മത്സരം, കലാസാഹിത്യ മത്സരം, ഇന്‍തിബാഹ്, മുഅല്ലിം പ്രബന്ധ മത്സരം, കിഫായ കര്‍മസേവകരെ തയ്യാറാക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഇതിനോടകം നന്നുകഴിഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 31ന് കൊല്ലത്ത് തെക്കന്‍ മേഖല കണ്‍വെന്‍ഷനും സ്വാഗതസംഗം രൂപീകരണ യോഗവും നടക്കും. വൈസ് പ്രസിഡണ്ട് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.കെ.ജെ.എം.സി.സി. നിര്‍വ്വാഹക സമിതി സമ്മേള കാര്യങ്ങള്‍ അവലോകനം ചെയ്തു. എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രാര്‍ത്ഥന നടത്തി. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജിന് പോകുന്ന കൗണ്‍സില്‍ അംഗങ്ങളായ അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സ്വമദ് മുട്ടം എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, കെ.കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ബി.എസ്.കെ. തങ്ങള്‍ മലപ്പുറം, എം.എ. ചേളാരി, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി ഹസൈനാര്‍ ഫൈസി ഫറോക്ക്, ഹുസൈന്‍ കുട്ടി മൗലവി, സി. മുഹമ്മദ് ഫൈസി പാലക്കാട്, പി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, അബ്ദുസ്സ്വമദ് മുട്ടം, കെ.എല്‍.ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, ടി.പി.അലി ഫൈസി കാസര്‍ഗോഡ്, എന്‍.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എം. മുഹമ്മദലി മുസ്‌ലിയാര്‍ ആലപ്പുഴ, എം. ശാജഹാന്‍ അമാനി കൊല്ലം, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എ.ആര്‍. ശറഫുദ്ദീന്‍ അല്‍ ജാമിഇ തിരുവനന്തപുരം, ശരീഫ് ദാരിമി ഗൂഡല്ലൂര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen