SKJMCC സാരഥി സംഗമം; സ്വാഗത സംഘം രൂപീകരിച്ചു
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന് ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് ചേളാരിയില്‍ വെച്ച് കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 470 റെയ്ഞ്ച്കളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സാരഥി സംഗമ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു.
എം അബൂബക്കര്‍ മൗലവി ചേളാരി(ചെയര്മാന്), സി മുഹമ്മദ് ഫൈസി, കെ. വി. മുസ്തഫ ദാരിമി, ഹംസ കോയ മുസ്ലിയാര്, ഷറഫുദ്ദീന് ഹാജി (വൈസ് ചെയര്മാന്), എസ്. എം. തങ്ങള്‍ ചേളാരി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദലിഫൈസി, അംജദ് ഫൈസി, സലാം ചെനക്കല്‍ (ജോണ്‍ കണ്‍വീനര്‍), ഉണ്ണീന്‍ ഹാജി (ട്രഷറര്‍)
സബ് കമ്മറ്റികള്‍ - റിസപ്ഷന്: മുഹമ്മദ് ഹക്കീം ഫൈസി (ചെയര്മാന്) ജാബിര്‍ തയ്യിലക്കടവ് (കണ്‍വീനര്‍), ഫുഡ്: കെ ടി അബൂബക്കര്‍ ആലുങ്ങല്‍(ചെയര്മാന്), റഷീദ് ചേളാരി (കണ്‍വീനര്‍), വളണ്ടിയര്‍: എം കെ അബ്ദുല്‍ റസാഖ് (ചെയര്മാന്), അയ്യൂബ് പള്ളിക്കല്‍ (കണ്‍വീനര്‍)
യോഗത്തില്‍ എം. എ. ചേളാരി അധ്യക്ഷം വഹിച്ചു. എസ്. എം. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ പാണമ്പ്ര, സക്കീര്‍ ദേവതിയാല്‍, അഷ്റഫ് ആലുങ്ങല്‍, ഉമറുല്‍ ഫാറൂഖ് മുസ്ലിയാര്, മുഹമ്മദ് കുട്ടി, അസീസ് നീരോല്‍പാലം, കെ എം എ ലത്തീഫ്, എം. സുലൈമാന്‍, ഇകെ ഹംസ സംസാരിച്ചു. മുഹമ്മദലി ഫൈസി സ്വാഗതവും അംജദ് ഫൈസി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen