സമസ്താലയത്തില്‍ റെയ്ഞ്ച് സാരഥികള്‍ സംഗമിക്കുന്നു. ചേളാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 475 റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ പുതിയ സാരഥികള്‍ ഈ മാസം 24 ന് ബുധനാഴ്ച ആസ്ഥാനമായ ചേളാരിയില്‍ സംഗമിക്കുന്നു. റെയ്ഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാബോര്‍ഡ്, മദ്‌റസാ മാനേജ്‌മെന്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ ആറുപേര്‍ വീതം തെരഞ്ഞെടുക്കപ്പെട്ട മുവ്വായിരത്തോളം പ്രതിനിധികളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ചേളാരിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9555 മദ്‌റസകളില്‍ പന്ത്രണ്ട് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നുകര്‍ന്നു കൊടുക്കുന്ന അധ്യാപകരുടെ പ്രതിനിധികളായ റെയ്ഞ്ച് സാരഥികള്‍ അവരുടെ ആസ്ഥാന കേന്ദ്രത്തിലെത്തുവാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം നടത്തികഴിഞ്ഞു.

24ന് രാവിലെ 9 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ശൈഖുനാ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുക. സമസ്ത കേന്ദ്ര മുശാവറ അംഗം എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പതാക ഉയര്‍ത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. കെ. എസ്. ബി. വി. സുവര്‍ണ്ണ ജൂബിലി സുവനീര്‍ പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യും. മാതൃകാ മുഅല്ലിം അവാര്‍ഡ് എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കും. പി. കെ. പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ് എം. എല്‍. എ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി. ഉണ്ണികൃഷ്ണന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്. വി. മുഹമ്മദലി മാസ്റ്റര്‍ കണ്ണൂര്‍, ഡോ. ബഷീര്‍, സി. കെ. എം. ശരീഫ്, എം. എ. ചേളാരി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ. ടി. ഹുസൈന്‍ കുട്ടി മൗലവി സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen