ത്വലബ തജ്ലിയ ലീഡേഴ്സ് മീറ്റിന് നാളെ തുടക്കമാകും

കോഴിക്കോട്: എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്സ് മീറ്റ് നാളെ വയനാട് ബാവലി മഖാമിൽ തുടക്കമാകും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ലീഡേഴ്സ് മീറ്റ് സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

എസ്കെഎസ്എസ്എഫ് സംസ്ഥാന ജന സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് ത്വലബ ഇന്‍ചാര്‍ജ്ജ് സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിക്കും സംസ്ഥാന വർക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തും. ശഹീറലി ശിഹാബ് തങ്ങള്‍ കെ. എം കുട്ടി ഫൈസി അച്ചൂര്‍ സംബന്ധിക്കും.

മീറ്റു ടു ലീഡേഴ്സ് സെഷനില്‍ മുൻ ത്വലബ സംസ്ഥാന ഭാരവാഹികൾ സംബന്ധിക്കും. ഹാരിസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ബാസിത് ഹുദവി തിരൂർ അധ്യക്ഷനാകും. അബ്ദുസലാം ഫൈസി വള്ളിത്തോട്, മുബഷിർ യമാനി. ആർ വി അബൂബക്കർ യമാനി,ഉവൈസ് പതിയാങ്കര,റാഫി റഹ്മാനി പുറമേരി, ആനീസ് ദാരിമി കോട്ടത്തറ, ലത്തീഫ് ഹുദവി പാലത്തുങ്കര സംബന്ധിക്കും വെള്ളിയാഴ്ച തന്‍ഷീത്വ് സെക്ഷൻ ആസിഫ് ദാരിമി പുളിക്കൽ നേതൃത്വം നൽകും. തസ്ഫിയ സെക്ഷൻ ഇബ്രാഹിം ഫൈസി പേരാൽ നേതൃത്വം നൽകും എസ്കെഎസ്എസ്എഫ്ജില്ലാ പ്രസിഡൻറ് മൊയ്തൂട്ടി യമാനി ജില്ല സെക്രട്ടറി അയ്യൂബ് മാസ്റ്റർ, നൗഫൽ വാകേരി ,നൗഷിര്‍ വാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍,കണ്‍വീനര്‍ മുഹമ്മദ് ജുറൈജ് കണിയാപുരം,വര്‍കിംങ് കണ്‍വീനര്‍ ഹബീബ് വരവൂര്‍ സയ്യിദ് ജുനൈദ് തങ്ങള്‍ കാസര്‍ഗോഡ്,സുഹൈല്‍ ഇരിട്ടി,ആശിഖ് ഇബ്റാഹീം അമ്മിനിക്കാട് , ഫായിസ് അമ്പലവയല്‍ വിവിധ സെഷനില്‍ ആമുഖവും നന്ദിയും പറയും.
- SKSSF STATE COMMITTEE