ഓഗസ്റ്റിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്രദിനത്തിൽ മേഖലാ തലങ്ങളിൽ നടക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, മറ്റു ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, ഉപസമിതി ചെയർമാൻ കൺവീനർമാർ, മേഖലാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, വർക്കിംഗ് സെക്രട്ടറി, ഉപ സമിതി ചെയർമാൻ കൺവീനർമാർ, ക്ലസ്റ്റർ പ്രസിഡണ്ട് സെക്രട്ടറിമാർ തുടങ്ങിയവരാണ് മീറ്റിംഗിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കേണ്ടവർ skssfthrissur.com എന്ന വെബ്സൈറ്റിൽ ഉടൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മഹ്റൂഫ് വാഫി, ജനറൽ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur