മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. നൂതന-വിഘടിത വിഭാഗീയ പ്രവര്‍ത്തനങ്ങളെ കാലാകാലങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്ത് മാതൃകാ മഹല്ലുകള്‍ സ്ഥാപിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ പിന്നില്‍ സമൂഹവും മഹല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുക വഴി കേരളീയ മുസ്‌ലിംകള്‍ ആത്മീയ വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. എം. ടി അബൂബക്കര്‍ ദാരിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. എ റഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ലത്വീഫ് ഫൈസി പാതിരമണ്ണ, ഹമീദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ ഫൈസി അല്‍ ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഗഫൂര്‍ അന്‍വരി കോടങ്ങാട്, ഉമര്‍ ഫൈസി മുടിക്കോട്, ഒ. ടി മുസ്ഥ ഫൈസി മുടിക്കോട്, കെ. ടി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് പ്രസംഗിച്ചു.


സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
- JAMIA NOORIYA PATTIKKAD