മുഅല്ലിം ഓഡിറ്റോറിയം ഉദ്ഘാടനം 24ന്

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേളാരിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് അത്യാധുനിക സൗകര്യത്തോടെയും ശീതീകരിച്ചതുമായ ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് സംബന്ധിക്കാനുള്ള വിശാലതയോടെ അത്യാധുനിക സൗകര്യങ്ങളോടെ പണി പൂര്‍ത്തീകരിച്ച 'മുഅല്ലിം ഓഡിറ്റോറിയ'ത്തിന്റെ ഉദ്ഘാടനം 24-07-2019ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.പി.ഉണ്ണികൃഷ്ണന്‍, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഡോ.കെ.എം. ബഷീര്‍, മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും.

വൈസ് പ്രസിഡണ്ട് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഉദ്ഘാടന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ. ചേളാരി, കെ.എം. മുഹമ്മദലി മുസ്‌ലിയാര്‍ കോട്ടയം, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അബ്ദുസ്സ്വമദ് മുട്ടം, കെ.കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍, ബി.എസ്.കെ. തങ്ങള്‍ മലപ്പുറം, പി ഹസൈനാര്‍ ഫൈസി ഫറോക്ക്, സി. മുഹമ്മദ് ഫൈസി പാലക്കാട്, പി.കെ. അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, കെ.എല്‍.ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, ടി.പി.അലി ഫൈസി കാസര്‍ഗോഡ്, എന്‍.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം.യു.ഇസ്മാഈല്‍ ഫൈസി എറണാകുളം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, എം. ശാജഹാന്‍ അമാനി കൊല്ലം, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എ.ആര്‍. ശറഫുദ്ദീന്‍ അല്‍ ജാമിഇ തിരുവനന്തപുരം, ശരീഫ് ദാരിമി ഗൂഡല്ലൂര്‍ സംസാരിച്ചു. കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദി പറഞ്ഞു.


- Samastha Kerala Jam-iyyathul Muallimeen