നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്കു പ്രോജ്ജ്വല തുടക്കം

വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നു: മാധ്യമ സെമിനാര്‍
നന്തിബസാര്‍(ശംസുല്‍ ഉലമാ നഗർ): നന്തി ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനത്തിനു പ്രോജ്ജ്വല തുടക്കം. നന്തിയിലെ ശംസുല്‍ ഉലമാ നഗരിയില്‍ ജാമിഅ: ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.നന്തിയില്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു.
ജുമുഅ നിസ്‌കാരാനന്തരം പിണങ്ങോട് അബൂബക്കര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. രാത്രി നടന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ ്‌ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. രാത്രി വൈകിട്ട് ബുര്‍ദാ മജ്‌ലിസും നടന്നു. അബ്ദുല്‍ വഹാബ് ഹൈത്തമി എഴുതിയ പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരക്കാര്‍ ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു
നാളെ രാവിലെ 10ന് 'അറബിക് സര്‍വകലാശാല: ആവശ്യവും അവകാശവും' പ്രമേയത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, എസ്.വി മുഹമ്മദലി, കെ.പി അനില്‍ കുമാര്‍, മുഹമ്മദ് റിയാസ് കോഴിക്കോട് സംബന്ധിക്കും. ദാറുസ്സലാം ഓണ്‍ലൈന്‍ ഡിസ്റ്റന്‍സ് കോഴ്‌സ് ലോഞ്ചിങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് 'കാലംതേടുന്ന പ്രബോധന വഴികള്‍' പ്രമേയത്തില്‍ നടക്കുന്ന ദഅ്‌വാ സംഗമം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷനാകും. ആബിദ് ഹുദവി തച്ചണ്ണ പ്രമേയ പ്രഭാഷണം നടത്തും.
നാലിന് 'ഭീഷണി നേരിടുന്ന മതേതര ഇന്ത്യ' പ്രമേയത്തില്‍ നടക്കുന്ന മതേതര സെമിനാറില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനാകും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ. എം.കെ മുനീര്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, കൃഷി വകുപ്പു മന്ത്രി കെ.പി മോഹനന്‍, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, കെ.എം ഷാജി എം.എല്‍.എ, ടി.ടി ഇസ്മാഈല്‍ സംബന്ധിക്കും.
രാത്രി ഏഴിന് ആദര്‍ശ സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം.ടി അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര പ്രഭാഷണം നടത്തും. യു.കെ അബ്ദുല്ലത്വീഫ് മൗലവി, നാസര്‍ ഫൈസി കൂടത്തായി സംബന്ധിക്കും.
വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നു: മാധ്യമ സെമിനാര്‍
നന്തിബസാര്‍: വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസതയെ തകര്‍ക്കുന്നുവെന്നും ഗൗരവത്തോടെ സമീപിക്കേണ്ട വിഷയത്തെ പോലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന പ്രവണത ആപല്‍ക്കരമാണെന്നും നന്തി ജാമിഅ: ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന മീഡിയാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. 'ധര്‍മച്യുതി: മാധ്യമങ്ങളുടെ സ്വാധീനം' പ്രമേയത്തില്‍ നടന്ന കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍, എസ്.കെ.എസ്.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് സംബന്ധിച്ചു. ശഫീഖ് ദാരിമി പന്നൂര്‍, അഹമ്മദ് സഈദ് കൊട്ടില പങ്കെടുത്തു.