നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്ക് ഉജ്ജ്വല സമാപ്തി

മുന്നൂറോളം യുവ പണ്ഡിതർ കർമ ഭൂമിയിലേക്ക്..
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി. ഇസ്്‌ലാമിക മതപ്രചാരണവീഥിയില്‍ പാരമ്പര്യത്തിന്റെ കരുത്തു കാക്കുന്ന ദാരിമി പണ്ഡിതന്മാരുടെ പുതിയ പടയണി ഇന്നലെ നടന്ന റൂബിജൂബിലി സമാപനത്തോടെ കര്‍മപഥത്തിലിറങ്ങി.
സമസ്തയുടെ പണ്ഡിത കുലപതികളേയും സയ്യിദന്മാരേയും സാക്ഷിയാക്കി നടന്ന സമ്മേളനത്തിലാണ് ദഅ്‌വത്തിന്റെ പുതിയ വെല്ലുവിളികളെ അതിജയിക്കാന്‍ പ്രാപ്തരായ 270 പണ്ഡിത പ്രതിഭകളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്.
സനദ്്ദാന ചടങ്ങിനു സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു. 


സമ്മേളനത്തിന്റെ തൽ സമയ റെക്കോർഡ്‌ ഇവിടെ കേൾക്കാം (SKICR Live -Record)
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്് ലിയാര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്് ദാന പ്രഭാഷണം നടത്തി.
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍ മൊറയൂര്‍, കാളാവ് സൈതലവി മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, മാണിക്കോത്ത് മമ്മുഹാജി ഒഞ്ചിയം, സയ്യിദ് ഹാഫിസ് ഹുസൈന്‍ ബാഫഖി, ഇബ്രാഹീം ഏളേറ്റില്‍, അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, ഐ ടി അബൂബക്കര്‍ ഖാസിമി, അബ്ദുല്‍ ഗഫൂര്‍ ഹൈത്തമി, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, ഉമര്‍ ഫൈസി മുക്കം, മുക്കം മോയിമോന്‍ ഹാജി, സലാം ഫൈസി മുക്കം, മാമുക്കോയ ഹാജി, മുസ്തഫ എളമ്പാറ, സി കെ കെ മാണിയൂര്‍, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, രാമനാട്ടുകര അബുഹാജി, എം ടി അബൂബക്കര്‍ ദാരിമി, പാലത്തായി മൊയ്തു ഹാജി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അഹമ്മദ് ഫൈസി, ആറ്റക്കോയ തങ്ങള്‍ നന്തി, കെ പി അഹമ്മദ്കുട്ടി ഹാജി, ഹസൈനാര്‍ ഹാജി, ശിഹാബുദ്ദീന്‍ ഫൈസി കാപ്പാട് സംസാരിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. സമ്മേളന സപ്ലിമെന്റ് ഹൈദരലി തങ്ങള്‍ കെടിഡിസി ഡയറക്ടര്‍ സി വി എം വാണിമേലിനു നല്‍കി പ്രകാശനം ചെയ്തു. ജാമിഅ ദാറുസ്സലാം ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, എം പി തഖിയുദ്ദീന്‍ ഹൈതമി പങ്കെടുത്തു.