ശംസുല്‍ ഉലമാ അവാര്‍ഡ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക്

നന്തി: ജീവിതാന്ത്യം വരെ നന്തി ജാമിഅ ദാറുസ്സലാമിന്റെ രണ്ടു പതിറ്റാണ്ട് കാലം പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച വിശ്വപണ്ഡിതന്‍ ശംസുല്‍ ഉലമയുടെ സ്മരണാര്‍ഥം ജാമിഅ ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അര്‍ഹനായി. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കൈമാറും.
മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്, പി.കെ.പി.അബ്ദുസ്സലാം മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവരാണ് നേരത്തെ ശംസുല്‍ ഉലമാ അവാര്‍ഡിന് അര്‍ഹരായത്.