‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്‍

കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമയി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി മീലാദ് കാമ്പയിന്‍ നടത്തും.
‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജില്ലാതലളില്‍ ചര്‍ച്ചാവേദികള്‍, ശാഖാതലകളില്‍ മൗലിദ് മജ്‌ലിസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 12ന് കോഴിക്കോട് വിപുലമായ പരിപാടികളോടെ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ 170 മേഖലകളില്‍ സെമിനാറുകള്‍ നടത്തും. ‘സമസ്ത: നബി ചര്യയുടെ സുവര്‍ണ വഴി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മത സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.