ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളി കരുതലോടെ കാണണം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളികളെ കരുതലോടെകാണണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെഉദ്ദേശ ശുദ്ധി സംശയാസ്പദവുംദുരൂഹവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍. ഇന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അഴിക്കുള്ളിലായ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റൊരു കലാലയത്തില്‍കോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെകോഴിക്കോട് ഫറോഖ്‌കോളേജില്‍ചേര്‍ന്ന കുട്ടിയുടെതായി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത് പഠിക്കാനല്ല ആണിനെയും പെണ്ണിനെയും ഒരു ബെഞ്ചിലിരുത്തി വിപ്ലവം തീര്‍ക്കാനാണ്‌കോളേജിലെത്തിയതെന്നാണ് . 
ഇന്ത്യയിലെ ഒരു കലാലയത്തിലുമില്ലാത്ത ഈ രീതി ഫറോഖ്‌കോളേജില്‍ മാത്രംവേണമെന്ന് ശഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളുംതിരിച്ചറിയണം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ പുതിയ വിവാദങ്ങളുടെ നൂലാമാലകളില്‍കുരുക്കിടാനുള്ള നീക്കം സാംസ്‌കാരിക കേരളം ശക്തിമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സയ്യിദ്മുബശ്ശിര്‍ തങ്ങള്‍ ജമല്ലുല്ലൈലി അദ്ധ്യക്ഷനായി. ഒ.പി.അഷ്‌റഫ്, ഖാസിം നിസാമി പേരാമ്പ്ര, നൂറുദ്ധീന്‍ ഫൈസിമുണ്ടുപ്പാറ, ഫൈസല്‍ഫൈസി മടവൂര്‍, ശംസുദ്ധീന്‍ ഫൈസി അഴിയൂര്‍, ജലീല്‍ദാരിമി നടുവണ്ണൂര്‍, റാഷിദ് അശ്അരി നാദാപുരം, മിഥിലാജ് അലി താമരശ്ശേരി, സിറാജ്‌ഫൈസി മാറാട്, അലി അക്ബര്‍മുക്കം, റാഷിദ്ദാരിമി കടിയങ്ങാട് , അബ്ദുസലാംമുക്കോണം, ഒ.കെ.റിയാസ് മാസ്റ്റര്‍കുറ്റ്യാടി, പി.പി.ജാബിര്‍താമരശ്ശേരി എന്നിവര്‍സംസാരിച്ചു.