“തിരു നബി സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: “തിരു നബി(സ) സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ഈ മാസം 11, വെള്ളിയാഴ്ച മുതല്‍ മീലാദ് കാമ്പയിന്‌ തുടക്കമാവും. കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ മനാമയിലെ പള്ളിയില്‍ വെച്ച്‌ നടക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. 
പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും എസ്‌.എം.  അബ്‌ദുല്‍ വാഹിദ്‌ ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. 
സ്വാഗത സംഘം ഭാരവാഹികള്‍ 
മുഖ്യ രക്ഷാധികാരി : സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍. ചെയര്‍മാന്‍ : എസ്.എം. അബ്ദുല്‍ വാഹിദ്, വൈ. ചെയര്‍മാന്‍ : കളത്തില്‍ മുസ്തഫ, ജനറല്‍ കണ്‍വീനര്‍: ഉമറുല്‍ ഫാറൂഖ് ഹുദവി, ജോ. കണ്‍വീനര്‍ : ഹാഫിള് ശറഫുദ്ദീന്‍ മൌലവി,അശ്‌റഫ് അന്‍വരി, ഖാസിം റഹ് മാനി, മൂസ ഫളീല, ഒ.വി.അബ്ദുല്‍ ഹമീദ്. ഫൈനാന്‍സ് കണ്‍വീനര്‍ : വി.കെ. കുഞ്ഞഹമദ് ഹാജി,
 അംഗങ്ങള്‍: ഗഫൂര്‍, ജാഫര്‍ കണ്ണൂര്‍. നാസര്‍ ഹാജി പുളിയാവ്, റിയാസ് പുതുപ്പണം, സലാം മമ്പാട്ട് മൂല, ഖാലിദ് ഹാജി, റഹീം നടുക്കണ്ടി, സുലൈമാന്‍ പറവൂര്‍, ഫുഡ് കമ്മറ്റി കണ്‍വീനര്‍-മുഹമ്മദ് അലി ഷെറാട്ടന്‍, അംഗങ്ങള്‍-ഹമീദ് കാസര്‍കോഡ്, ഫസല്‍ വടകര, ഇസ്‌മാഈല്‍ കാഞ്ഞങ്ങാട്, സ്വാലിഹ്, ജമാല്‍, ഖാദര്‍ മൂല, പ്രോഗ്രാം കണ്‍വീനര്‍: ശഹീര്‍ കാട്ടാമ്പള്ളി, അംഗങ്ങള്‍:സജീര്‍ പന്തക്കല്‍, നവാസ് കൊല്ലം, അബ്ദു റഹ്മാന്‍ മൌലവി, ഉമൈര്‍ വടകര, അബ്ദു സമദ് വയനാട്, മൌലീദ് മജ്‌ലിസ് കണ്‍വീനര്‍-മൂസ മൌലവി വണ്ടൂര്‍, അംഗങ്ങള്‍:കുഞ്ഞു മൊയ്തു ഹാജി, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഷിഹാബ് കോട്ടക്കല്‍, അസീസ് ഹാജി, പബ്ലിസിറ്റി കണ്‍വീനര്‍-മജീദ് ചോലക്കോട്, ഉബൈദുല്ല റഹ് മാനി കൊന്പംകല്ല്, ഷാനവാസ് കായംകൂളം, ഷംസീര്‍ വെളിയങ്കൊട്, ശംസു പാനൂര്‍, യാസര്‍ അറഫാത്ത്, മുജീബ്, റാഷിദ് വടകര, ജലീസ് പട്ടാമ്പി. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-33413570, 33842672.