എസ്‌കെ എസ് എസ് എഫ ് തൃശൂര്‍ ജില്ലാലീഡേഴ്‌സ്‌വര്‍ക്ക്‌ഷോപ്പ് ചാവക്കാട്

തൃശൂര്‍: എസ്‌കെ എസ് എസ് എഫിന്റെശാഖാ,ക്ലസ്റ്റര്‍,മേഖല ഭാരവാഹികളായ പ്രസിഡന്റ്,ജനറല്‍സെക്രട്ടറി,വര്‍ക്കിങ്ങ് സെക്രട്ടറി,ട്രഷറര്‍, എന്നിവര്‍ക്കുളള ട്രെയ്‌നിങ്ങ് ക്യാമ്പ് 2015 നവംബര്‍ 29 ഞായറാഴ്ച കാലത്ത് 9:30 മുതല്‍ വൈകിട്ട് 5 വരെ ചാവക്കാട്‌വ്യാപാര ഭവനില്‍ വച്ച് നടക്കും.പ്രമുഖ ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കും.
എസ്‌കെ എസ് എസ് എഫ് മെമ്പര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കാനും,പുതിയയൂണിറ്റുകള്‍ക്കുളള അംഗീകാര അപേക്ഷ സ്വീകരിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ട്രെയിനിങ്ങ് ക്യാമ്പില്‍ ഉണ്ടാവുമെന്നുംബന്ധപ്പെട്ട ഭാരവാഹികള്‍ എത്തിച്ചേരണമെന്നും എസ്‌കെ എസ്എസ് എഫ് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിലൂടെഅറിയിച്ചു.
തൃശൂര്‍എംഐസിയില്‍ചേര്‍ന്ന ജില്ലാ ഭാരവാഹിയോഗം വിഖായ ചെയര്‍മാന്‍ സയ്യിദ്ഷാഹിദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍സെക്രട്ടറി ഷഹീര്‍ദേശമംഗലംവിഷയാവതരണം നടത്തി.ഹാഫിള് അബൂബക്കര്‍, സത്താര്‍ദാരിമി തിരുവത്ര, സൈഫുദ്ധീന്‍ പാലപ്പിളളി,ശിയാസ് അലിവാഫി വടക്കാഞ്ചേരി,ശുക്കൂര്‍ദാരിമി കാട്ടഝക്ത, മനാഫ് ചേലക്കാട്, ഷാഹുല്‍കെ പഴുന്നാന തുടങ്ങിവര്‍ സംബന്ധിച്ചു.