അസ്ഹരി തങ്ങളുടെ വേര്‍പാട്; നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ്

തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം തങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. ബഹു ഭാഷാ പരിജ്ഞാനിയും മത വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായ തങ്ങളുടെ വിയോഗം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍, ജന:സെക്രട്ടറി ഷഹീര്‍ ദേശമംഗലം, അഡ്വ.ഹാഫിള് അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സത്താര്‍ ദാരിമി സ്വാഗതവും മഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.