"അറബിക് സര്‍വകലാശാല കൂടിയേ തീരൂ.."; SKSSF കലക്ടറേറ്റുമാര്‍ച്ചുകളിൽ പ്രതിഷേധമിരമ്പി


കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ  പ്രതിഷേധവുമായി സംസ്ഥാനത്തെ വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേക്ക് 
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ചുകള്‍ നടത്തി. 
യു.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല കഴിഞ്ഞ നാലര വര്‍ഷമായിട്ടും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താതിരിക്കുന്നതില്‍ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിലുടനീളം അനാവശ്യ വിവാദത്തിലൂടെ സര്‍വ്വകലാശാലയെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ന്നു കേട്ടു.
കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന മാര്‍ച്ച് പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി പ്രസംഗിച്ചു. ഒ.പി.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു. മലപ്പുറം എം.എസ്.പി. പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി, സി.ടി. ജലീല്‍ മാസ്റ്റര്‍, പി.എം. റഫീഖ് അഹ്മദ്, ആഷിഖ് കുഴിപ്പുറം നേതൃത്വം നല്‍കി. 

സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലി കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നേതൃത്വം നല്‍കി. 
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. എറണാകുളത്ത് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കങ്ങരപ്പടി, നൗഫല്‍ കുട്ടമശ്ശേരി, കെ.കെ. അബ്ദുല്ല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
തൃശൂരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബദ്‌രി, ശഹീര്‍ ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി, സി.എ. ശംസുദ്ദീന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 
ആലപ്പുഴയയില്‍ നടന്ന ബഹുജന മാര്‍ച്ചിന്റെ സമാപന സമ്മേളനം എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. നവാസ് അന്‍വരി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. 
കൊല്ലത്ത് നടന്ന മാര്‍ച്ചിന് റാഫി റഹ്മാനി, എസ് സലീം, നിസാമുദ്ദീന്‍ മൗലവി, അന്‍സാര്‍ മുസ്‌ലിയാര്‍, നേതൃത്വം നല്‍കി. 
തുടര്‍ന്ന് ജില്ലാ കലക്‌ടേര്‍ക്ക് നിവോദനം നല്‍കി. 
തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുല്ല മഹ്‌ളരി, ഫഖ്‌റുദ്ദീന്‍ ബാഖവി, നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് റശാദി, ഷാനവാസ് കണിയാപുരം നേതൃത്വം നല്‍കി. വിഴിഞ്ഞ സഈദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ ഹാറൂണ്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി.
(കൂടുതൽ ഫോട്ടോസും വാർത്തയും അടുത്ത ദിവസം പ്രതീക്ഷിക്കുക)