ഡിസം. 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്തയുടെ അഭ്യര്‍ത്ഥന

ഈ മാസം 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നേതാക്കളായ പാണക്കാട്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍), ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍(ജന.സെക്രട്ടറി), പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍(പ്രസിഡന്‍റ്) എന്നിവര്‍ ഒപ്പുവെച്ച അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം (15-12-2015) സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അഭ്യര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം താഴെ:

"ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനി വരുത്തുകയും നിരവധി പേര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടുത്തു കയും ചെയ്ത ചെന്നൈ പ്രളയം ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. 
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു.
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകര്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 19ന് ശനിയാഴ്ച പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും ഡിസംബര്‍ 18 വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനും നിശ്ചയിച്ചിരിക്കുന്നു.
ഈ സദുദ്യമത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഹല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ നേതൃത്വം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സമാഹരിച്ച തുകകള്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പ്പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ഡിസംബര്‍ 26നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ലിസ്റ്റ് ഓഫിസിലേക്ക് അയയ്ക്കുകയോ വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ ലിസ്റ്റ് സഹിതം നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു."
അക്കൗണ്ട്‌ വിവരം : 
SBT CALICUT UNIVERSITY BRANCH
ACCOUNT NUMBER: 57018248703
IFSC CODE: SBTR 0000200