തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യം
മനാമ: തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യമാണെന്നും സുന്നത്ത് ജമാഅത്തിന്‍റെ യഥാര്‍ത്ഥ പാതയില്‍ ജീവിച്ച പൂര്‍വ്വ സൂരികളുടെ രീതിയാണതെന്നും ഉസ്താദ് മന്‍സൂര്‍ ബാഖവി കരുളായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തന്‍ബീഹ് ഏകദിന പഠന ക്യാന്പിന്‍റെ പ്രഥമ സെഷനില്‍ സ്വിറാത്തുല്‍ മുസ്ഥഖീം (സല്‍സരണി) എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
മഹാന്മാരുമായി ബന്ധപ്പെട്ടതിനെല്ലാം ആദരവുണ്ട് എന്നതിന് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും നിരവധി തെളിവുകളുണ്ട്. അതിനാല്‍ അവയൊന്നും ശിര്‍ക്കല്ല. യൂസുഫ് നബി(അ)യുടെ ഷര്‍ട്ട് മുഖത്തിട്ടപ്പോഴാണ് യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചുകിട്ടിയത് എന്നും പോരാളിയായ താലൂത്തിന് ശക്തി നല്‍കിയ താബൂത്തില്‍ ഉണ്ടായിരുന്നത് തിരുശേഷിപ്പുകള്‍ ആയിരുന്നുവെന്നും വിശുദ്ധ ഖുര്ആനിക സൂക്തങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും വിവരിച്ചതാണ്.
കൂടാതെ മുഹമ്മദ് നബി(സ) തന്‍റെ തലമുണ്ഢനം ചെയ്യുന്ന സമയം സ്വന്തം തലമുടി അനുചരന്മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവ ലഭിച്ചവര്‍ മരണ സമയം വരെ സൂക്ഷിച്ച് അവ കൊണ്ട് പുണ്ണ്യം നേടിയിട്ടുണ്ടെന്നും പിന്നീട് നേരത്തെയുള്ള വസ്വിയ്യത്ത് അനുസരിച്ച് അവരുടെ കഫണ്‍ പുടവക്കകത്ത് വെക്കപ്പെടുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.
അതേ സമയം ഒറിജിനലുകള്‍ക്ക് വ്യാജങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരുണത്തില്‍ വ്യാജങ്ങള്‍ കൊണ്ടുനടക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ മയ്യിത്ത് പരിപാലനം എന്ന വിഷയം സമസ് ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അവതരിപ്പിച്ചു. രോഗിയായതുമുതല്‍ മരണം വരെയുള്ള വിശ്വാസികളുടെ കര്‍മ്മങ്ങളൊക്കെയും പ്രതിഫലാര്‍ഹമുള്ള പുണ്ണ്യകര്‍മ്മങ്ങളാണെന്നും അവ നല്ല രീതിയില്‍ പൂര്ത്തിയാക്കാന്‍ വിശ്വാസികള്‍ പരിശീലിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പ്രഥമ സെഷനില്‍ എസ്.കെ.എസ്.എസ്.എഫ് പ്രസി. ഉമറുല്‍ ഫാറൂഖ് ഹുദവി അദ്ധ്യക്ഷനായിരുന്നു. മുസ്ഥഫ കളത്തില്‍ ഉദ്ഘാടനം ചെയ്തു.അശ്റഫ് അന്‍വരി ക്യാന്പ് അമീര്‍ ആയിരുന്നു. ശംസീര്‍ വെളിയങ്കോട് ഖിറാഅത്ത് അവതരിപ്പിച്ചു.
ഹാഫിസ് ശറഫുദ്ധീന്‍ മുസ്ലിയാര്‍, മൂസ മൗലവി വണ്ടൂര്‍, ഉബൈദുല്ല റഹ് മാനി, ഷറഫുദ്ധീന്‍ മാരായമംഗലം, മുഹമ്മദ് അലി വളാഞ്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നവാസ് കൊല്ലം സ്വാഗതവും ഷാഫി വേളം നന്ദിയും പറഞ്ഞു.
രണ്ടാം സെഷനില്‍ ഷൗക്കത്തലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. എസ്.എം. അബ്ദുല്‍ വാഹിദ്, ശഹീര്‍കാട്ടാന്പള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നൗഫല്‍ വയനാട്, മൗസല്‍ മൂപ്പന്‍ തിരൂര്‍, മുനീര്‍ എന്നിവര്‍ വിവിധ സെഷനുകളിലെ നമസ്കാരത്തിനുള്ള ബാങ്കവിളി നടത്തി. സജീര്‍ പന്തക്കല്‍ നന്ദി പറഞ്ഞു.