നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ റൂബി ജൂബിലി സമ്മേളനം നാളെ തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ഡോ. പി.ടി അബ്ദുറഹിമാന് അനുസ്മരണ പ്രഭാഷണം നടത്തും.
രാത്രി ഒന്‍പതിന് നടക്കുന്ന ദിക്്ര്‍ ദുആ മജ്്ലിസിന് അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്്ലിയാര്‍,ഐദ്രോസ് മുസ്്ലിയാര്‍ ഏലംകുളം നേതൃത്വം നല്‍കും.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ഹിഫ്ള് മത്സരം ഇന്നലെ രാവിലെ ഒന്‍പതിന് പി.പി.ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു.
സമസ്ത ചീഫ് ഖാരിഅ് അബ്ദുറസാഖ് മുസ്ല്യാര്‍ അധ്യക്ഷനായി. ബശീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തി. അല്‍ ഹാഫിള് സയ്യിദ് ഹുസൈന് ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.വി.അബ്ദുറഹ്മാന് മുസ്ല്യാര്‍, ടി.എ.ഹുസൈന് ബാഖവി പെരുമണ്ണ, വരയാലില്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് വൈകീട് നാലിന് നടക്കുന്ന എക്സ്പോ സലാമ-15 കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന അവാര്‍ഡ് നിശ സമസ്ത ഖാരിഅ് അബ്ദുല്‍ ഖാദിര്‍ മുസ്ല്യാരുടെ അധ്യക്ഷതയില്‍ സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. മമ്മു ഹാജി ഒഞ്ചിയം അവാര്‍ഡ് ദാനം നടത്തും. പൊതുസമ്മേളനത്തോടെ റൂബി ജൂബിലി ഞായറാഴ്ച സമാപിക്കും.