സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍

മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന്(ചൊവ്വ) രാത്രി 7.30 നും നാളെ(ബുധന്‍) പുലര്‍ച്ചെ 4.30 നും മനാമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം.
നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 4.30 ന് നടക്കുന്ന മൗലിദ് മജ് ലിസ് സമസ്ത ഓഫീസിനു സമീപമുള്ള അബൂസുറ മസ്ജിദിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും-+973-33842672.