വളാഞ്ചേരി മര്‍ക്കസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വദേശത്തും വിദേശത്തുമുള്ള മര്‍ക്കസ് പ്രവര്‍ത്തകരും ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരും ഈ പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിനനുയോജ്യമായ മുഖം നല്‍കി പാരമ്പര്യം സംരക്ഷിക്കുന്ന കോഴ്‌സുകളാണ് വാഫിയും പെണ്‍കുട്ടികള്‍ക്കായുള്ള വഫിയ്യയും. മഹാനായ കണ്ണിയത്ത് ഉസ്താദും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വീകരിച്ച അടിസ്ഥാന രീതികളാണ് ഈ കോഴ്‌സുകള്‍ പിന്തുടരുന്നത്.
അന്താരാഷ്ട്ര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റീസ് ലീഗ് അംഗത്വത്തോടെ വളാഞ്ചേരി മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ പി.ജി കാംപസ് നിര്‍മിക്കുന്നത്.
46 അഫിലിയേറ്റഡ് സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കുള്ള ഉപരിപഠന കേന്ദ്രവും ഉന്നത നിലവാരത്തിലുള്ള വഫിയ്യ കോളജും നിര്‍ദിഷ്ട പി.ജി. ക്യാംപസില്‍ ഉണ്ടാകും. അടക്കാക്കുണ്ട് ബാപ്പു ഹാജി വഖഫ് ചെയ്ത 15 ഏക്കര്‍ സ്ഥലത്താണ് പി.ജി ക്യാംപസ് ഉയരുന്നത്.
യോഗത്തില്‍ മര്‍ക്കസ് ജനറല്‍ സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കുറുക്കോളി മൊയ്തീന്‍, റഹീം മുസ്‌ലിയാര്‍ കുറ്റൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.