അസ്തിത്വ സംരക്ഷണത്തിന് ക്രിയാത്മക പ്രതിരോധം തീര്‍ക്കുക- സ്വാദി ഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍സശനങ്ങള്‍ക്ക് ക്രിയാത്മക പ്രതിരോധം തീര്‍ക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് കക്ഷികളുടെ നേതൃത്വത്തില്‍ അസഹിഷ്ണുത സര്‍വ്വ സീമകളും അതിര്‍ലംഘിച്ച് മുന്നേറുകയാണ്. ഇന്ത്യന്‍ പൊതുസമൂഹം എക്കാലത്തും ഫാസിസത്തിന് എതിരാണ്.എസ്.കെ.എസ്.എസ്.എപിനെ പൊതുസമൂഹത്തിനിടയില്‍ സ്വീകീര്യമാക്കുന്നതില്‍ തീവ്രവാദ-ഭീകരവാദ വിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. മതവിശ്വാസങ്ങള്‍ ചൂഷണം ചെയ്ത് അധികാരം കയ്യാളുന്നവര്‍ക്കെതിരെ പ്രതികരിച്ച ചരിത്രമാണ്ഇന്ത്യന്‍ പൊതു സമൂഹത്തിന്റെത്. ഈയടുത്ത് ബീഹാര്‍ നിയമസഭയിലേക്കും യു.പി,ഗുജറാത്ത് സംസ്ഥാനങ്ങലില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് കക്ഷികള്‍ക്കുണ്ടായ തിരിച്ചടി നല്‍കുന്ന സൂചന അതാണ്. ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും തെറ്റുദ്ധരിപ്പിക്കാന്‍ മുസ്ലിം നാമധാരികളില്‍ നിന്നുപോലും നീക്കങ്ങള്‍ നടക്കുമ്പോള്‍ സ്വത്വ സംരക്ഷമത്തിന് നിലകൊള്ളല്‍ വിശ്വാസിയുടെ ബാധ്യതയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങല്‍ അദ്ധ്യക്ഷനായി.