"അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കുക"; SKSSF കലക്‌ട്രേറ്റ് ബഹുജന മാര്‍ച്ച് വ്യാഴാഴ്ച

17 ന്  10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും 
കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്.
സര്‍വകലാശാല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ജില്ലകളില്‍ ബഹുജന മാര്‍ച്ചില്‍ മുഖ്യപ്രഭാഷകരെ നിയമിച്ചു. വി.കെ. ഹാറൂണ്‍ റശീദ് (തിരുവനന്തപുരം), ശുഐബ് നിസാമി (കൊല്ലം), ആഷിഖ് കുഴിപ്പുറം (ഇടുക്കി), ഹബീബ് ഫൈസി കോട്ടോപ്പാടം (ആലപ്പുഴ), അബ്ദുറഹീം ചുഴലി (എറണാകുളം), റശീദ് ഫൈസി വെള്ളായിക്കോട് (തൃശൂര്‍), സത്താര്‍ പന്തലൂര്‍ (പാലക്കാട്), ഒണംപിള്ളി മുഹമ്മദ് ഫൈസി (മലപ്പുറം), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കോഴിക്കോട്), മുസ്തഫ മുണ്ടുപാറ (വയനാട്) ബശീര്‍ ഫൈസി ദേശമംഗലം (കണ്ണൂര്‍), നാസര്‍ ഫൈസി കൂടത്തായ് (കാസര്‍കോട്). ബഹുജന മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.