സമസ്‌ത സമ്മേളനം ചരിത്ര സംഭവമാക്കും : ജംഇയ്യത്തുല്‍ മുഫത്തിശീന്‍

ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര - കൂരിയാട്‌ വരക്കല്‍ അബ്ദുറഹ്‌മാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന്‌ കര്‍മ്മ രംഗത്തിറങ്ങാന്‍ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ്‌ ഖാരിഅ്‌ പി.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ ലഘുലേഖയും, കലണ്ടറും, സമസ്‌ത ക്വിസ്‌ പുസ്‌തകവും സംബന്ധിച്ച്‌ യോഗത്തില്‍ എ.ടി.എം.കുട്ടി മൗലവി വിശദീകരിച്ചു. പിണങ്ങോട്‌ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഇമ്പിച്ചി അഹ്‌മദ്‌ ഹാജി, കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, കെ.സി.അഹ്‌മദ്‌കുട്ടി മുസ്‌ലിയാര്‍, അലവിക്കുട്ടി ഫൈസി പ്രസംഗിച്ചു.